ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ICC)ഐ സി സി വിമൺസ് ഫോറം, Medfort SHE Clinics എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും ആറുവയസിന് താഴെയുള്ള കുട്ടികൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. Medfort SHE Clinic-ൽ നടന്നക്യാമ്പ്ഇന്ത്യൻ എംബസിയിലെ കൗൺസിലർ (Head of Chancery & Consular) ഡോ. വൈഭവ് എ. ......
ദോഹ: ഖത്തറിൽ നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റൺ ഇവന്റുകളിൽ ഒന്നായ, QIA ഖത്തർ ഓപ്പൺ ബാഡ്മിന്റൺ – സീസൺ 4 ഡിസംബർ 3 മുതൽ മെഷാഫിലുള്ള ബീറ്റ കംബ്രിഡ്ജ് സ്കൂളിൽ വച്ച് നടക്കുകയാണ്. ! ഖത്തർലെ മുഴുവൻ അക്കാദമിയുടെയും കൂട്ടായ്മയായ BQAB യുമായി സഹകരിച്ചാണ് ടൂർണമെന്റ് സങ്കടിപ്പിക്കുന്നത്.
അത്ലൺ ക്ലബ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു :- ടൂർണമെന്റ് ഹെഡ്, ആഷിഫ് ഹമീദ്, ചെയർമാൻ സഫീർ, വൈസ് ചെയർമാൻ: സകരിയ നസീഹ്, കോർപ്പറേറ്റ് ഹെഡ്: റഹീം, ടെക്നിക്കൽ ചെയർമാൻ: ബിനോയ് ഫ്രാൻസിസ്, അസിസ്റ്റന്റ് ഹെഡ് ഓഫ് ടൂർണമെന്റ് മുഹമ്മദ് അസ്ഹർ, , വിവിധ സെക്ഷൻ ഹെഡുകളായി ശരീഫ്, അസ്ലം, അസീം, ശ്യാം ഗോപൻ, അബു താഹിർ , ജിംനാസ്, സൈമൺ എന്നിവരെ തിരഞ്ഞെടുത്തു.
500 ലധികം താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൊത്തം 22 ക്യാറ്റഗറികൾ ആണുള്ളത്. ......
കൊച്ചി: സംരംഭകത്വ രംഗത്തുള്ള നൈപുണ്യക്കുറവ് യുവാക്കളുടെ തൊഴിൽ നിരക്ക് താഴ്ത്തുന്നുവെന്നും അതുവഴി ദാരിദ്ര്യനിവാരണ ശ്രമങ്ങൾ ദുർബലമാകുന്നുവെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പറഞ്ഞു. ......
കേരളത്തിൽ ലോകോത്തര നിലവാരമുള്ള സീനിയർ ലിവിംഗ് പ്രോജക്റ്റുകൾക്കായി 500 കോടി രൂപയുടെ നിക്ഷേപം
• കേരളത്തിൽ നാല് ലോകോത്തര സീനിയർ ലിവിംഗ് പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിനായി പ്രത്യേക ബിസിനസ് പങ്കാളിത്തം
• കൊച്ചിയിൽ 'സെറീൻ യംഗ് @ ഹാർട്ട്' എന്ന ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു; സജീവവും ആരോഗ്യവുമുള്ള ചുറ്റുപാടുകൾ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി 211 ഭവനങ്ങളും 36-ൽ അധികം സൗകര്യങ്ങളും.
• പദ്ധതിക്ക് കരുത്തായി കൈറ്റ്സ് സീനിയർ കെയറിന്റെ ക്ലിനിക്കൽ മേൽനോട്ടവും, സീനിയർ ഷീൽഡ് വഴിയുള്ള പ്രതിരോധ ആരോഗ്യ സാങ്കേതികവിദ്യയും, രാജഗിരി ഹോസ്പിറ്റലുമായുള്ള പങ്കാളിത്തവും.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയിൽ ഒന്നാമതുമായ സീനിയർ ലിവിംഗ് ഓപ്പറേറ്ററായ കൊളംബിയ പെസഫിക്കിന്റെ സെറീൻ കമ്മ്യൂണിറ്റീസ്, കേരളത്തിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ അസറ്റ് ഹോംസുമായി കൈകോർക്കുന്നു. കേരളത്തിലുടനീളം നാല് ലോകോത്തര നിലവാരമുള്ള സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനാണ് ഇരുസ്ഥാപനങ്ങളും സഹകരിക്കുന്നത്. ......
മലപ്പുറം: ഭിന്നശേഷിക്കാരോടുള്ള പെരുമാറ്റത്തിൽ സർക്കാർ ഉദ്യോഗസ്ഥർ വിനയവും സഹാനുഭൂതിയും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ. ബൈജൂനാഥ്.
സർക്കാർ ഓഫീസുകളിൽ സമത്വാവകാശം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ......
ശബരിമലയിലേക്ക് തീർത്ഥാടകർ അനിയന്ത്രിതമായി എത്തുകയാണെന്ന് എഡിജിപി എസ്. ശ്രീജിത്ത്.......
കൊച്ചി:കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൻ്റെ (കുഫോസ് ) നേതൃത്വത്തിൽ ട്രോപ്പിക്കൽ ബയോസമ്മിറ്റ് നവംബർ 19 മുതൽ 21 വരെ കൊച്ചിയിലെ പനങ്ങാട് കുഫോസ് ക്യാമ്പസിൽ നടക്കും.
ഭൂമധ്യരേഖാപ്രദേശത്തെ (ട്രോപ്പിക്കൽ) ആവാസവ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളികൾ ശാസ്ത്രീയമായും നയപരമായും വിലയിരുത്തി പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യുന്ന ഉച്ചകോടിയാണ് ട്രോപ്പിക്കൽ ബയോസമ്മിറ്റ്.
സെന്റർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷനുമായി (CTBC) സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വേഗത്തിൽ നശിച്ചു പോകുന്നതീരദേശ തണ്ണീർത്തട ആവാസവ്യവസ്ഥകളിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉഷ്ണമേഖല ജൈവവൈവിധ്യത്തിന് നേരിടേണ്ടിവരുന്ന ഭീഷണികൾ എന്നിവയെ വിലയിരുത്തുന്നതിനും വ്യവസായ–അക്കാദമിക് സഹകരണത്തിലൂടെ സുസ്ഥിര നടത്തിപ്പിനായി ജീവ–സാമ്പത്തിക (ബയോ–ഫൈനാൻസിംഗ്) മാതൃക വികസിപ്പിക്കുന്നതിനുമാണ് ഈ യോഗത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ കാർഷിക ഗവേഷണ സമിതിയുടെ മുൻ ഉപഡയറക്ടർ ജനറലും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സനുമായ ഡോ. ബി. ......
കൊച്ചി: വിവാഹകാലം ആഘോഷമാക്കാന്‍ ഫാബ്ഇന്ത്യ പുതിയ വെഡിംഗ് കളക്ഷന്‍ 2025 അവതരിപ്പിച്ചു. നിറങ്ങള്‍, കരകൗശല പ്രതിഭ, ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയുടെ സംയോജനമായ ഈ കളക്ഷന്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും അനുയോജ്യമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വിവാഹത്തിനായാലും, ഉജ്ജ്വലമായ ഉത്തരേന്ത്യന്‍ സംഗീതത്തിലായാലും, വൈകുന്നേരത്തെ സ്വീകരണത്തിലായാലും, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാത്തരം ആഘോഷങ്ങള്‍ക്കുമുള്ള സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ഈ ശേഖരത്തില്‍ ലഭ്യമാണ്.
കൈത്തറി, എംബ്രോയ്ഡറി, ബ്ലോക്ക് പ്രിന്റ് തുടങ്ങിയ ഇന്ത്യന്‍ കരകൗശല മികവുകള്‍ ഓരോ വസ്ത്രത്തിലും പ്രതിഫലിക്കുന്നു. ......
കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ബസിൽ 33 ഓളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ......